ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
1952 ലാണ് ഗ്രാമവികസന പ്രവർത്തനങ്ങളുടെ നിർവ്വഹണ ഏജൻസി എന്ന നിലയിൽ ഇന്ത്യയിൽ എൻ. ഇ.എസ്.ബ്ലോക്ക് സംവിധാനം രൂപപ്പെട്ടത്. 1955 ൽ ആണ് അന്നത്തെ മദരാശി സംസ്ഥാനത്തിന്റെ ഭാഗ മായ മലബാറിൽ തളിപ്പറമ്പ് ബ്ലോക്ക് രൂപം കൊണ്ടത്. 23 റവന്യു വില്ലേജുകൾ ഉൾപ്പെടുന്നതായിരുന്നു തളിപ്പറമ്പ് ബ്ലോക്ക്. സമൂഹത്തിൽ എല്ലാ തട്ടിലുമുള്ള ജനവിഭാഗങ്ങളെ സാമൂഹ്യമായും സാംസ്ക്കാരി കമായും സാമ്പത്തികമായും ഉന്നതിയിൽ എത്താൻ സഹായിക്കുക എന്നതായിരുന്നു ബ്ലോക്കുക ളുടെ ലക്ഷ്യം. നിരവധി പ്രത്യേക പരിപാടികൾ തളിപ്പറമ്പ് ബ്ലോക്കിൻ്റെ കീഴിൽ നടപ്പാക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നടപ്പിലാക്കിവന്ന എല്ലാ കേന്ദ്രാവി ഷ്കൃത പദ്ധതികളും ആദ്യമായി ഈ ബ്ലോക്കിലാണ് നടപ്പിലാക്കിവന്നത്. 1962ൽ തുടങ്ങിയ കുട്ടികളു ടെയും അമ്മമാരുടെയും പദ്ധതി, സാമൂഹ്യതോട്ട ങ്ങൾ, 1964 ൽ തുടങ്ങിയ മാൻപവർ പ്രോജക്ട് തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ടവ. ഐ.ആർ. ഡി.പി.പരിപാടി 1978ൽ ഒരു പൈലറ്റ് പദ്ധതിയായി...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും