ചരിത്രം

     1952 ലാണ് ഗ്രാമവികസന പ്രവർത്തനങ്ങളുടെ നിർവ്വഹണ ഏജൻസി എന്ന നിലയിൽ ഇന്ത്യയിൽ എൻ. ഇ.എസ്.ബ്ലോക്ക് സംവിധാനം രൂപപ്പെട്ടത്. 1955 ൽ ആണ് അന്നത്തെ മദരാശി സംസ്ഥാനത്തിന്റെ ഭാഗ മായ മലബാറിൽ തളിപ്പറമ്പ് ബ്ലോക്ക് രൂപം കൊണ്ടത്. 23 റവന്യു വില്ലേജുകൾ ഉൾപ്പെടുന്നതായിരുന്നു തളിപ്പറമ്പ് ബ്ലോക്ക്. സമൂഹത്തിൽ എല്ലാ തട്ടിലുമുള്ള ജനവിഭാഗങ്ങളെ സാമൂഹ്യമായും സാംസ്ക്കാരി കമായും സാമ്പത്തികമായും ഉന്നതിയിൽ എത്താൻ സഹായിക്കുക എന്നതായിരുന്നു ബ്ലോക്കുക ളുടെ ലക്ഷ്യം. നിരവധി പ്രത്യേക പരിപാടികൾ തളിപ്പറമ്പ് ബ്ലോക്കിൻ്റെ കീഴിൽ നടപ്പാക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നടപ്പിലാക്കിവന്ന എല്ലാ കേന്ദ്രാവി ഷ്കൃത പദ്ധതികളും ആദ്യമായി ഈ ബ്ലോക്കിലാണ് നടപ്പിലാക്കിവന്നത്. 1962ൽ തുടങ്ങിയ കുട്ടികളു ടെയും അമ്മമാരുടെയും പദ്ധതി, സാമൂഹ്യതോട്ട ങ്ങൾ, 1964 ൽ തുടങ്ങിയ മാൻപവർ പ്രോജക്ട് തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ടവ. ഐ.ആർ. ഡി.പി.പരിപാടി 1978ൽ ഒരു പൈലറ്റ് പദ്ധതിയായി പരീക്ഷിച്ചതും ഈ ബ്ലോക്കിലായിരുന്നു.

     ഭൂമിശാസ്ത്രപരമായി കേരളത്തിൻറെ ഒരു യഥാർ ത്ഥ പരിച്ഛേദമാണ് ഈ ബ്ലോക്ക്. ഭൂപ്രകൃതി അനു സരിച്ചും മലനാടും ഇടനാടും തീരദേശവും അട ങ്ങുന്ന 14 ഗ്രാമപഞ്ചായത്തുകൾ ഈ ബ്ലോക്കിന്റെ പരിധിയിൽ ഉൾപ്പെട്ടിരുന്നു. പടിഞ്ഞാറ് ചെറുകുന്ന് മുതൽ കിഴക്ക് പ്രശസ്‌തമായ പൈതൽമലവരെ യുള്ള ഭാഗങ്ങൾ ഉൾപ്പെട്ടിരുന്നതിനാൽ കേരള ത്തിലെ ഇതര ബ്ലോക്കുകളിൽ നിന്ന് തളിപ്പറമ്പ് ബ്ലോക്കിനെ വ്യത്യസ്‌തമാക്കുന്നു. ബ്ലോക്ക് ഓഫീസ് ആരംഭിച്ച കാലത്ത് തൃച്ചംബരത്ത് ഒരു വാടക കെട്ടിട ത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 1957ൽ ആദ്യ ത്തെ കേരള സർക്കാർ അധികാരത്തിൽ വന്നു മാസങ്ങൾക്കകം 11-11-1957 ൽ അന്നത്തെ റവന്യുവകുപ്പ് മന്ത്രിയായിരുന്ന ശ്രീമതി കെ.ആർ.ഗൗരിയമ്മ കരിമ്പത്ത് ദാനമായി ലഭിച്ച മൂന്ന് ഏക്കർ സ്ഥലത്ത് പുതിയ കെട്ടിട നിർമ്മാണം ഉദ്ഘാടനം -ചെയ്തു. അക്കാലത്ത് ബ്ലോക്ക് പദ്ധതി അംഗീകരിച്ച് നടപ്പിലാക്കുന്ന ഉപദേശകസമിതിയിൽ എം.പി., എം.എൽ.എ., പഞ്ചായത്ത് പ്രസിഡുമാർ എന്നിവർ അംഗങ്ങളും ആർ.ഡി.ഒ. ചെയർമാനുമായി

     പാർലമെൻ്റ് 1992 ൽ ഐക്യകണ്ഠേന പാസ്സാക്കിയ 73 ഉം 74 ഉം ഭരണഘടനാഭേദഗതി നിയമങ്ങളി ലൂടെ പ്രാദേശിക ഭരണ സ്ഥാപനങ്ങൾ ഭരണഘ ടനാ പിൻബലമുള്ളവയായി. സാമ്പത്തിക വികസ നത്തിനും സാമൂഹ്യ നീതിക്കുംവേണ്ടി പദ്ധതികൾ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കാനുള്ള അധികാ രവും ചുമതലയും പ്രാദേശിക ഭരണ സ്ഥാപന ങ്ങൾക്ക് കൈവന്നു. പ്രാദേശിക ആവശ്യങ്ങൾക്ക നുസൃതമായി ജനപങ്കാളിത്തത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കി പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കുക, സമൂ ഹികനീതി ഉറപ്പാക്കുക എന്നിവ തെരഞ്ഞെടുക്ക പ്പെടുന്ന പ്രാദേശിക ഭരണസമിതികളുടെ ഉത്തര വാദിത്വവും കടമയുമായി. ഇതോടെ കേവലം നിർ വ്വഹണ ഏജൻസികൾ എന്ന നിലയിൽനിന്നും തനത് പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കാനുള്ള ഭരണസ്ഥാപനമായി ബ്ലോക്ക് പഞ്ചായത്തുകൾ മാറി. 1996ൽ കേരളത്തിൽ നടപ്പിലാക്കിയ ജനകീ യാസൂത്രണവും, അധികാര വികേന്ദ്രീകരണവും വികസന മേഖലാ പ്രോജക്‌ടുകൾ ജനപങ്കാളി ത്തത്തോടെ തയ്യാറാക്കാനും നടപ്പിലാക്കാനും ബ്ലോക്ക് പഞ്ചായത്തുകൾക്ക് അവസരം കൈവന്നു. ജനകീയാസൂത്രണ പ്രാരംഭഘട്ടത്തിൽ കേരള ത്തിലെ ഏറ്റവും വലിയ ബ്ലോക്ക് പഞ്ചായത്ത് തളി പ്പറമ്പായിരുന്നു. നാറാത്ത്, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്ന്, കല്ല്യാശ്ശേരി, ആന്തൂർ, കുറുമാത്തൂർ, പട്ടുവം, പരിയാരം, ചെങ്ങളായി, ചപ്പാരപ്പടവ്, ആല ക്കോട്, നടുവിൽ, ഉദയഗിരി ഉൾപ്പെടെ 14 ഗ്രാമ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതായിരുന്നു തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക്‌പഞ്ചായ ത്തിൻ്റെ കുറേഭാഗങ്ങൾ കുടിയേറ്റ മേഖലകളാണ്. ദക്ഷിണ കേരളത്തിൽ നിന്നും 1942-43 കാലത്ത് വന്ന കുടിയേറ്റക്കാർ നിർമ്മിച്ച ജനപഥമായിട്ടാണ് ഉദയഗിരി, ആലക്കോട്, നടുവിൽ പ്രദേശങ്ങൾ ഇന്നറിയപ്പെടുന്നത്. വനഭൂമി കൃഷിഭൂമിയായി, കാട് നാടായി അതുവഴി മണ്ണിൻ്റെ ഫലപുഷ്‌ടിയും കുറഞ്ഞുവരുന്നുണ്ട്.
 

     2010ൽ തളിപ്പറമ്പ് ബ്ലോക്ക് പുനസംഘടിപ്പിക്കു കയും 14 ഗ്രാമപഞ്ചായത്തുകളിൽനിന്നും 9 പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന ഭൂപ്രദേശമായി തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പുനർനിർണ്ണയി ക്കപ്പെടുകയും ചെയ്‌തു. നാറാത്ത്, ചെറുകുന്ന്, കണ്ണപുരം, കല്ല്യാശ്ശേരി പഞ്ചായത്തുകൾ തളി പ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നിന്ന് മാറുകയും കടന്നപ്പള്ളി പാണപ്പുഴ തളിപ്പ റമ്പ് ബ്ലോക്ക് പഞ്ചായത്തിൻ്റെ ഭാഗമാവുകയും ആന്തൂർ ഗ്രാമപഞ്ചായത്ത് ആന്തൂർ മുനിസിപ്പാ ലിറ്റിയായി മാറുകയും ചെയ്‌തു. കുന്നുകൾ, ചെരി വുകൾ, സമതലങ്ങൾ, താഴ്‌വരകൾ, ചെങ്കുത്തായ പ്രദേശം എന്നിങ്ങനെ വൈവിധ്യമാർന്ന ഭൂവിഭാ ഗങ്ങൾ ചേർന്നപ്രദേശമാണ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്. ഭൂമിശാസ്ത്രപരമായി ഉത്തര അക്ഷാംശം 11056 നും 12013 നും ഇടയിലും കിഴക്കേ രേഖാംശം 75013നും 75036നും ഇട യിലായി വ്യാപിച്ചുകിടക്കുന്നു. ബ്ലോക്ക് പഞ്ചായ ത്തിലെ എല്ലാ പ്രദേശങ്ങളിലും കുന്നിൻ ചരിവുകളും ചരൽ കലർന്ന ചുവന്ന മണ്ണ് അടങ്ങിയതുമാണ്. ചില ചെരിവുകളിൽ ചെങ്കൽ പാറകളും ഉണ്ട്. പുഴയോരങ്ങൾ ഫലഭൂയിഷ്ഠമായ ഏക്കൽമണ്ണ് നിറഞ്ഞതാണ്. ഇവിടെ തെങ്ങ്, നെല്ല്, വാഴ കൃഷി ചെയ്യുന്നു. പട്ടുവം, കുറുമാത്തൂർ, പരിയാരം, ചെങ്ങളായി പഞ്ചായത്തുകളിൽ വിശാലമായ നെ ൽവയലുകളുണ്ട്. ഇവിടെയുള്ള മണ്ണ് നെൽക്യ ഷിക്ക് പറ്റിയ പശിമരാശിമണ്ണാണ്. ഓരുജലംകയറുന്ന ചതുപ്പുനിലം പട്ടുവം പഞ്ചായ ത്തിലുണ്ട്. മത്സ്യബന്ധനത്തിനും ചെമ്മീൻ കൃഷിക്കും ഈ പ്രദേശം ഉപയോഗിച്ചുവരുന്നു. വിവിധ കാവു കൾ നിലനിൽക്കുന്ന ഹരിത ഭൂമികൾ പ്രക്യതി സമ്പത്തുകളിൽ പ്രധാനപ്പെട്ടതാണ്. വിവിധയിനം ഔഷധ സസ്യങ്ങൾ അടങ്ങിയ സസ്യജനുസ്സുക ളുടെ വൈവിധ്യം താഴ്‌വാരങ്ങളുടെ സവിശേഷത കളാണ്.


     തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രദേശം പ്രധാന ജലസ്രോതസ്സുകളായ ഒട്ടനവധി അരുവികളും നീ ർച്ചാലുകളും തോടുകളുംകൊണ്ട് സമ്പന്നമാണ്. പുഴകളുമായി ബന്ധപ്പെട്ട നീർത്തടങ്ങൾതന്നെ യാണ് ബ്ലോക്കിലെ മുഴുവൻ ഭൂപ്രദേശങ്ങളും. നാ ടിൻ്റെ വികസനത്തിനാവശ്യമായ അടിസ്ഥാന വിഭവ ങ്ങൾ മണ്ണും ജലവും ജൈവസമ്പത്തുക്കളുമാണ്. കൃഷി കേന്ദ്രീകൃതമായ സമീപനത്തിൽ മുന്തിയ പ രിഗണന നൽകേണ്ടത് ഈ അടിസ്ഥാന വിഭവ ങ്ങൾക്കാണ്. നീർത്തടാധിഷ്‌ഠിത വികസനമാണ് സുസ്ഥിര വികസനത്തിൻ്റെ അടിസ്ഥാനം.

     നീർത്തടമെന്നു പറഞ്ഞാൽ പൊതുവെ നീരൊഴുക്കുള്ള ഒരു പ്രദേശം എന്നതിലുപരി അതിൽ വരുന്ന ജീവനുള്ളതും അല്ലാത്തതുമായ എല്ലാ ഘടകങ്ങളുടേയും പരസ്‌പര പ്രവർത്തനമാണ്. മണ്ണ്, ജലം, സസ്യജാലങ്ങൾ, ജന്തുജാലങ്ങൾ എന്നിവയുടേയെല്ലാം പരസ്‌പര പ്രവർത്തനങ്ങൾ അനുപൂരകങ്ങളാണ്.